ADVERTISEMENT

ന്യൂഡൽഹി∙ കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ അതൃപ്തി അറിയിച്ച് ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ്. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാനത്തിന്റെയും പാർട്ടിയുടെയും താൽപര്യമാണെന്നും പൂർണ സന്തോഷവാനല്ലെന്നും സുരേഷ് പറഞ്ഞു. ‘‘കർണാടകയുടെയും പാർട്ടിയുടെയും താൽപര്യം മുൻനിർത്തിയാണ് ഈ തീരുമാനമെടുത്തത്. എന്റെ സഹോദരൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചു, പക്ഷേ മുഖ്യമന്ത്രിയായില്ല. ഈ തീരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരല്ല.’’– കോൺഗ്രസ് എംപിയായ ഡി.കെ.സുരേഷ് പറഞ്ഞു.

നിലവിൽ ടേം വ്യവസ്ഥയിലല്ല സിദ്ധരാമയ്യ മുഖ്യമന്ത്രിയായതെങ്കിലും അന്തിമ തീരുമാനത്തിൽ കാലാവധി വിഭജിക്കാൻ സാധ്യതയുണ്ടെന്നും ഡി.കെ.സുരേഷ് അറിയിച്ചു. ‘‘എന്തു ഫോർമുലയാണ് നിർദേശിച്ചതെന്ന് വ്യക്തമല്ല. രണ്ടര വർഷത്തെ കാലാവധി പങ്കിടാമെന്ന് അവർ നിർദേശിച്ചതായി ഞാൻ കേൾക്കുന്നു.’’– സുരേഷ് പറഞ്ഞു. ഇന്നു വൈകിട്ട് ബെംഗളൂരുവിൽ ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ഡി.കെ.ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

സിദ്ധരാമയ്യ, ശിവകുമാർ എന്നിവരുമായി കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവർ ഇന്നു പുലർച്ചെ വരെ നടത്തിയ ചർച്ചയിലാണ് സമവായമുണ്ടായത്. സിദ്ധരാമയ്യയ്ക്കു കീഴിൽ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാർ പിന്നീട് വഴങ്ങുകയായിരുന്നു.

English Summary: "Not Too Happy, But Decision In Party Interest": DK Shivakumar's Brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com