ADVERTISEMENT

ന്യൂഡൽഹി∙ കര്‍ണാടകയിലെ മന്ത്രിസഭാ വികസനം സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ചകൾ നടത്തി. രണ്ടു ദിവസത്തിനുള്ളിൽ മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണു സൂചന. അധികാരമേറ്റ് ഒരാഴ്ചയാകുമ്പോഴും മന്ത്രിമാര്‍ക്ക് ഇതുവരെ വകുപ്പുകള്‍ വിഭജിച്ചു നല്‍കിയിട്ടില്ല. 

പരമാവധി 34 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മന്ത്രിസഭയിലേക്ക്, 42 പേരുടെ പട്ടികയുമാണ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും ഡല്‍ഹിയിലെത്തിയത്. ഇരുവരും കെ.സി.വേണുഗോപാലുമായി കോണ്‍ഗ്രസിന്റെ വാര്‍ റൂമില്‍ നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയും പങ്കെടുത്തു. മത, സാമുദായിക, മേഖലാ പ്രാതിനിധ്യവും സീനിയോറിറ്റിയും ഗ്രൂപ്പ്, ഹൈക്കമാന്‍ഡ് താല്‍പര്യങ്ങളും പാലിച്ചുള്ള പട്ടിക തയാറാക്കി മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കു കൈമാറും.

30 അംഗ മന്ത്രിസഭയാകും രൂപീകരിക്കുകയെന്നാണ് വിവരം. ലിംഗായത്ത്, വൊക്കലിഗ, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന സമ്മര്‍ദം പാര്‍ട്ടിക്കു മുന്‍പിലുണ്ട്. ഡി.കെ.ശിവകുമാറിന്റെ സമ്മര്‍ദം ഫലിക്കുകയാണെങ്കില്‍ ഉറ്റ അനുയായി കൂടിയായ ബെംഗളൂരു ശാന്തിനഗറിലെ മലയാളി എംഎല്‍എ എന്‍.എ.ഹാരിസ് മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും.

English Summary: Busy discussions in Delhi regarding Karnataka Cabinet Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com