ADVERTISEMENT

കീവ്∙ റഷ്യയ്‌ക്കെതിരെ വീണ്ടും ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. റഷ്യയിലെ സ്കോഫ് വിമാനത്താവളത്തിലാണ് ഇത്തവണ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിനു പിന്നാലെ വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായി. രണ്ട് വിമാനങ്ങൾ കത്തിനശിച്ചതായി റിപ്പോർട്ടുണ്ട്. നാലു വിമാനങ്ങൾക്ക് കേടുപാടു സംഭവിച്ചു. ആക്രമണത്തിൽ ആളപായമില്ലെന്നാണ് വിവരം.

ലാത്വിയ, എസ്തോണിയ അതിർത്തിയോടു ചേർന്നുള്ള വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. വിമാനത്താവളത്തിൽനിന്ന് തീ ഉയരുന്നതു കണ്ടതായും വെടിവയ്പിന്റെ ശബ്ദം കേട്ടതായും പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈനിക വിമാനത്തിനും ആക്രമണത്തിൽ കേടുപാടു സംഭവിച്ചതായി റിപ്പോർട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയിൽനിന്ന് ഏതാണ്ട് 800 കിലോമീറ്ററോളം മാറിയാണ് ഈ വിമാനത്താവളം.

വിമാനത്താവളത്തിന്റേത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ വൻതോതിൽ പുക ഉയരുന്നത് കാണാം. അതേസമയം, ആക്രമണത്തെ ശക്തമായി നേരിട്ടതായി റഷ്യ പ്രതികരിച്ചു. 

English Summary: Airport in western Russia attacked by drones, aircraft damaged: Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com