ADVERTISEMENT

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാഷ്ട്രപതി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിന് എതിരെയായിരുന്നു രാഹുലിന്റെ പ്രതിഷേധം. 

‘‘രാജ്യത്തെ 60 ശതമാനം ജനങ്ങളുടെയും നേതാവിനെ ബിജെപി അത്താഴവിരുന്നിലേക്ക് പരിഗണിക്കുന്നില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടെന്നാണ് അവരുടെ തീരുമാനം. ഇതിനായി അവരെ പ്രേരിപ്പിച്ചതെന്താണെന്ന് ജനങ്ങൾ ചിന്തിക്കണം’’– ബ്രസൽസിൽ മാധ്യമപ്രവർത്തകരോട് രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നു ദിവസത്തെ യൂറോപ്യൻ പര്യടനത്തിലാണ് രാഹുൽ. നിയമവിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി രാഹുൽ സംവദിക്കും.

ജി20 ഉച്ചകോടിക്ക് മുന്നോടിയായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ഒരു നേതാവിനും ക്ഷണമില്ലെന്നാണ് റിപ്പോർട്ട്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. മുൻ പ്രധാനമന്ത്രിമാരായ ഡോ.മൻമോഹൻ സിങ്, എച്ച്.ഡി.ദേവെഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ജി20 സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടു മുൻപായി ന്യൂഡൽഹി ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 10 അർധരാത്രി വരെയാണു നിയന്ത്രണം.

English Summary:Mallikarjun Kharge not invited to G20 dinner? Rahul Gandhi attacks BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com