ADVERTISEMENT

ബെംഗളൂരു∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വരുണ മണ്ഡലത്തിലെ  വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ബെളഗാവിയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ തിരഞ്ഞെടുപ്പ് കമ്മിഷനു കത്തെഴുതി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാർക്ക് പാരിതോഷികം വിതരണം ചെയ്തെന്നു ചൂണ്ടിക്കാട്ടി ഭീമപ്പ ഗദാദാണു കത്തെഴുതിയത്. 

വരുണ മണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാർക്ക് കുക്കറുകളും ഇസ്തിരിപ്പെട്ടികളും വിതരണം ചെയ്തെന്ന് സിദ്ധരാമയ്യയുടെ മകനും മുൻ എംഎൽഎയുമായ യതീന്ദ്ര പൊതുവേദിയിൽ അവകാശപ്പെടുന്നതിന്റെ വിഡിയോ കഴി‍ഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് ഭീമപ്പയുടെ കത്ത്. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തുണ്ട്.

English Summary: Complaint with EC against Siddaramaiah for distributing goodies to voters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com