ADVERTISEMENT

ഇംഫാൽ ∙ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട വെടിവയ്പ്പ് കേസിൽ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിലായി. മണിപ്പൂർ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ മനോഹർമ ബാരിഷ് ശർമയാണ് അറസ്റ്റിലായത്. ഇയാളെ ഈ മാസം 25 വരെ കോടതി റിമാൻഡ് ചെയ്തു.

ഇംഫാലിൽ കഴിഞ്ഞ 14നാണ് വെടിവയ്പ്പുണ്ടായത്. ഇംഫാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിലായിരുന്നു സംഭവം. വെടിവയ്പ്പിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർക്കു പരുക്കേറ്റിരുന്നു. മനോഹർമ ബാരിഷ് ശർമ ഈ കേസിൽ മുഖ്യപ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

ശർമയ്‌ക്കെതിരെ കൊലപാതകശ്രമം, നിരോധനാജ്ഞ ലംഘിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇതിനിടെ, മ്യാൻമർ അതിർത്തിയായ മൊറേയിൽ അധിക സേനയെ വിന്യസിച്ചതിനെതിരെ കുക്കി സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തി. സേനയിലെ ഭൂരിഭാഗവും മെയ്‌തെയ്‌കളെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

English Summary:

Manipur Violence former YuvaMorcha State President arrested for attempted murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com