ADVERTISEMENT

ഇംഫാൽ∙ തീവ്ര മെയ്തെയ് സംഘടനയായ മെയ്തെയ് ലിപുണിന്റെ നേതാവ് പ്രമോദ് സിങിനെ അപായപ്പെടുത്താൻ ശ്രമം. തോക്കുമായെത്തിയ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.30ഓടു കൂടി ഇംഫാലിലെ ലൻഗോളിൽ ഒരു ആശുപത്രിക്കു സമീപം വച്ചായിരുന്നു ആക്രമണം. പ്രമോദ് സിങിന്റെ ഡ്രൈവർ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഈ സമയം. ഇരുവർക്കും പരുക്കുകളില്ല. കാറിൽ ആറ് ബുള്ളറ്റുകൾ തറച്ചു. 

സംഭവത്തിൽ കേസെടുത്തു. ഫൊറൻസിക് സംഘം സാംപിളും തെളിവുകളും  ശേഖരിച്ചു. ആക്രമണത്തിനു പിന്നിലെ കാരണമെന്താണന്നു വ്യക്തമല്ല. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ വർഗീയ പരാമർശങ്ങൾ നടത്തിയതിനു ചുരാചന്ദ്പുരിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രമോദ് സിങ്ങിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

English Summary:

Meitei Leepun's Chief was attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com