ADVERTISEMENT

തിരുവനന്തപുരം ∙ മു‌സ്‌ലിം ലീഗിന്റെ പിന്നാലെ ഇപ്പോൾ ഇരുകയ്യും നീട്ടി നടക്കുന്ന സിപിഎമ്മുകാർ ആദ്യം എം.വി.രാഘവനോടു മാപ്പു പറയണമെന്നു മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലീഗിനോടു സഖ്യമാകുന്നതിനെക്കുറിച്ചു സംസാരിച്ചതിനു സിപിഎം ആദ്യം രാഘവനെ പുറത്താക്കി. പിന്നാലെ അദ്ദേഹത്തെ ക്രൂരമായി വേട്ടയാടുകയായിരുന്നു.

കോൺഗ്രസാണ് അദ്ദേഹത്തെ സംരക്ഷിച്ചത്. അവസാനകാലത്തു രാഘവൻ സിപിഎമ്മിനൊപ്പം ആയിരുന്നെന്നു വ്യാജമായി പ്രചരിപ്പിക്കുന്നുണ്ട്. സിപിഎമ്മിനോടുള്ള തന്റെ നിലപാടു രാഘവൻ ഒരിക്കലും മാറ്റിയിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. എംവിആർ ട്രസ്റ്റിന്റെ എംവിആർ സ്മാരക പുരസ്കാരം മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖരനു സമ്മാനിക്കുകയായിരുന്നു അദ്ദേഹം.

English Summary:

Ramesh Chennithala said that the CPM, who are now following the Muslim League , should first apologize to MV Raghavan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com