ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുരിലെ മൊറെയിൽ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. തോക്കുധാരിയായ ആൾ പൊലീസ് കമാൻഡോകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസ് സഞ്ചരിക്കുന്ന വാഹനത്തിനു നേരെ എം ചനൗ ഗ്രാമത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടയാത്. ഒരു പൊലീസുകാരന് പരുക്കേറ്റു. ഇതിനു തുടർച്ചയായി വീണ്ടും വെടിവയ്പ്പുണ്ടായതാണ് റിപ്പോർട്ട്. പിന്നാലെ രണ്ട് വീടുകൾക്ക് തീയിട്ടു. 

അതേസമയം മറ്റൊരിടത്ത് കൗമാരക്കാരൻ വെടിയേറ്റ് മരിച്ചു. കാങ്പോകി ജില്ലയിലാണ് ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ കുട്ടി വെടിയേറ്റ് മരിച്ചത്. ആരാണ് വെടിവച്ചതെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ സൈന്യത്തെ വിന്യസിച്ചു.

ചില ദുഷ്ടശക്തികൾ സംസ്ഥാനത്തിന്റെ സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Fresh violence in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com