ADVERTISEMENT

കൽപറ്റ ∙ ദേശീയപാതയിൽ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നിയന്ത്രണം നഷ്ടമായി റോഡിൽ നിന്നു തെന്നി നീങ്ങിയ ബസ് റോഡരികിലെ ഹോംസ്റ്റേയുടെ മുറ്റത്തേക്കാണു മറിഞ്ഞത്. മറിഞ്ഞ ബസിന് അടിയിൽ നിന്ന് യാത്രക്കാർ നൂഴ്ന്നു പുറത്തേക്കുകടക്കുന്നതാണ് ദൃശ്യങ്ങളിൽ. ഹോംസ്റ്റേയിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിൽ കാണാം.  

ഇന്നലെ വൈകിട്ടു 4.30 ഓടെയാണ് അപകടമുണ്ടായത്. 49 പേർക്കു പരുക്കേറ്റിരുന്നു. ബസിൽ 59 യാത്രക്കാരാണുണ്ടായിരുന്നത്. ബത്തേരിയിൽ നിന്നു കോഴിക്കോട്ടേയ്ക്കു പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറിലായതാണു അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. 

ദേശീയപാതയിൽ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം റോഡരികിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ കെഎസ്ആർടിസി ബസ്.
ദേശീയപാതയിൽ പെരുന്തട്ട കിൻഫ്ര പാർക്കിന് സമീപം റോഡരികിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ കെഎസ്ആർടിസി ബസ്.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പിന്നാലെ കൽപറ്റയിൽ നിന്നു ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൊടുംവളവുകളും ഇറക്കവുമുള്ള മേഖലയാണിത്. 

English Summary:

CCTV footage of Wayanad Vellaramkunnu KSRTC Bus Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com