ADVERTISEMENT

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്നു രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്കു കൊലപാതകത്തിൽ പങ്കുണ്ടോ എന്നു പൊലീസ് പരിശോധിച്ചു വരികയാണ്.

ഇന്നലെ രാത്രിയോടെയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘമാണ് ആദിത്യനെ തടഞ്ഞു നിർത്തി വെട്ടിയത്. കാറിൽ അഞ്ചുപേരുണ്ടായിരുന്നു. ആദ്യം ആദിത്യനുമായി ഉന്തും തള്ളുമുണ്ടായി. വഴക്കിനിടെ സംഘത്തിൽ ഒരാൾ കഴുത്തിൽ വെട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെല്ലിമൂടിനു സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൊലപാതകികളിൽനിന്ന് ആദിത്യൻ വാങ്ങിയ 20,000 രൂപ മടക്കി നൽകാത്തതാണ് കൊലപാതത്തിലേക്കു നയിച്ചതെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

English Summary:

Neyyatinkara Murder: Car Owner's Father Found Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com