ADVERTISEMENT

അടിമാലി∙ വയോധികയെ വീടിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. അടിമാലി ടൗണിന് സമീപം കുര്യൻസ് പടിയിലാണ് സംഭവം. നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെയാണ് (70) രാത്രി ഏഴു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമയോടൊപ്പം താമസിക്കുന്ന മകൻ സുബൈർ വൈകിട്ട് നാലരയോടെ ടൗണിൽ പോയിരുന്നു. 

ഏഴു മണിയോടെ തിരികെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ മുറിയിൽ രക്തം വാർന്നൊലിച്ച നിലയിൽ നിലത്ത് ഫാത്തിമയെ കണ്ടെത്തി. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. മുറിക്കുള്ളിൽ മുകളുപൊടി വിതറിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:

Woman found dead inside house in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com