ADVERTISEMENT

നിലമ്പൂർ∙ ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ ചാലിയാറിലാണ് സംഭവം. കണ്ടിലപ്പാറ സ്വദേശിയായ അഖില (17) ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റും.

സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നിലമ്പൂർ മാനവേദൻ സ്കൂളിലെ വിദ്യാർഥിയാണ് അഖില. ഇന്നലെ വൈകിട്ട് മൂന്നു മണി മുതൽ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് അർധരാത്രിയോടെ പെൺകുട്ടിയെ വനമേഖലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Tragic End Unfolds in Nilambur Forest: Young Tribal Student's Life Cut Short

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com