ADVERTISEMENT

പാലക്കാട്∙ മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗനിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്നു യൂണിറ്റ് സംഭവ സ്‌ഥലത്ത് എത്തി തീ അണച്ചു.

കാരണം വ്യക്‌തമല്ല. തീപിടിത്തം നടന്ന സമയത്ത് മാർക്കറ്റിൽ ആരുമുണ്ടായിരുന്നില്ല. ഇത് വൻ ദുരന്തം ഒഴിവാക്കി. തീ ആളിക്കത്തുന്നതു കണ്ട് പ്രദേശവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്.

English Summary:

Huge fire broke out in the old market of Manarkkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com