ADVERTISEMENT

ലക്നൗ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി‌ പാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കും. ഉത്തർപ്രദേശിലെ കനൗജിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുക. മൂന്നുതവണ അഖിലേഷിനെ പാർലമെന്റിൽ എത്തിച്ച മണ്ഡലമാണ് കനൗജ്. 

നാളെ വൈകുന്നേരത്തോടെ അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിക്കും. 2019–ൽ അസംഡ് സീറ്റിൽ നിന്ന് അദ്ദേഹം ജയിച്ചിരുന്നു. എന്നാൽ 2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കർഹലിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ എംപി സ്ഥാനം അദ്ദേഹം രാജിവെക്കുകയായിരുന്നു. 

അഖിലേഷ് യാദവ് ഇവിടെ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതോടെ ‌നേരത്തെ ഇവിടെ സ്ഥാനാർഥിയായി തീരുമാനിച്ചിരുന്ന എസ്പി നേതാവ് തേജ് പ്രതാപ് യാദവ് ഇനി മത്സരിക്കില്ല. അഖിലേഷ് യാദവിന്റെ അനന്തരവരനാണ് തേജ് പ്രതാപ് യാദവ്. 

ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയാണ് സമാജ്‌വാദി പാർട്ടി. യുപിയിലെ 80 ലോക്സഭാ മണ്ഡലങ്ങളിൽ 63ലും സമാജ്‌വാദി പാർട്ടി മത്സരിക്കുന്നുണ്ട്. റായ്ബറേലി, അമേഠി എന്നീ സീറ്റുകൾ ഉൾപ്പെടെ ബാക്കി പതിനേഴ് സീറ്റുകളിൽ കോൺഗ്രസാണ് മത്സരിക്കുന്നത്. നാനൂറ് സീറ്റുകൾ എന്ന ബിജെപിയുടെ ലക്ഷ്യത്തിൽ സുപ്രധാനമാണ് ഉത്തർപ്രദേശിലെ ഓരോ സീറ്റും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com