ADVERTISEMENT

തിരുവനന്തപുരം ∙ താൻ പറയാത്ത കാര്യം മനോരമ ഓൺലൈനിന്റെ പേരിലുള്ള കാർഡായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ‍‍ഡിജിപിക്ക് പരാതി നൽകി. വോട്ടെടുപ്പിന്റെ തലേദിവസം ഇത്തരം വ്യാജ വാർത്താകാർഡ് ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന് പരാതിയിൽ പറയുന്നു. വാർത്താകാർഡ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനോരമ ഓൺലൈനും സ്ഥിരീകരിച്ചിട്ടുണ്ട്. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് വ്യാജ വാർത്താകാർഡ് ഉണ്ടാക്കിയവർക്കെതിരെയും അത് പ്രചരിപ്പിച്ചവർക്കെതിരെയും മാതൃകാപരമായ നിയമനടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

English Summary:

V D Satheesan gave complaint to DGP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com