ADVERTISEMENT

ന്യൂഡൽഹി∙ 88 മണ്ഡലങ്ങളിലായി നടക്കുന്ന രണ്ടാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിൽ 7 മണിവരെ 60.96 ശതമാനം പോളിങ്. 1200 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. 

ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 5 മണി വരെ 77.53 ശതമാനം പേര്‍ വോട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 52.74 ശതമാനം പേര്‍ മാത്രമാണ് വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മണിപ്പുര്‍ (76.06 ശതമാനം), ബംഗാള്‍ (71.84) ഛത്തിസ്ഗഡ് (72.13) അസം (70.66), മഹാരാഷ്ട്ര (53.51), ബിഹാര്‍ (53.03), മധ്യപ്രദേശ് (54.83), രാജസ്ഥാന്‍ (59.19), കേരളം (70.31), കര്‍ണാടക (63.90) ജമ്മു കശ്മീര്‍ (67.22) എന്നിങ്ങനെയാണ് ശതമാനക്കണക്ക്.

കേരളത്തിലെ എല്ലാ സീറ്റുകളിലും കർണാടകയിലെ 28ൽ 14 സീറ്റുകളിലും രാജസ്ഥാനിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും 8 സീറ്റുകളിലും മധ്യപ്രദേശിൽ 7 സീറ്റുകളിലും അസമിലും ബിഹാറിലും 5 സീറ്റുകളിലും ഛത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും 3 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 

ബിജെപിയിൽ നിന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ,തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ.സുരേഷ്, കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി എന്നിവരാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖർ. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 2019ൽ എൻ‌ഡിഎ 56 സീറ്റുകളിലും യുപിഎ 24 സീറ്റുകളിലുമാണ് വിജയിച്ചത്.

English Summary:

Loksabha Election: Over 50% Voter Turnout Recorded In 13 States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com