ADVERTISEMENT

വൈക്കം(കോട്ടയം)∙ ശക്തമായ കാറ്റിലും മഴയിലും കള്ള് ചെത്താൻ കയറിയ തൊഴിലാളി 42 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് ഇയാൾ കള്ളു ചെത്താനായി കയറിയത്. കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാൻ സാധിക്കാതെ വന്നത്.

മുകളിൽ നിന്നും സമീപത്തെ വീട്ടുകാരെ വിളിച്ച് രാജേഷ് പറയുമ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് വൈക്കം അഗ്നിശമന സേനയെ അറിയിച്ചു. സ്‌റ്റേഷൻ ഓഫിസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി രാത്രി 9.15 ഓടെയാണ് രാജേഷിനെ താഴെ ഇറക്കിയത്.

English Summary:

Man who went to collect toddy in Vaikam got stuck in coconut tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com