ADVERTISEMENT

കോഴിക്കോട്∙ നവവധുവിനെ ഭർത്താവ് മർദിച്ചതായി പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി. ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു. മേയ് അഞ്ചാം തിയതിയായിരുന്നു രാഹുലിന്റെയും എറണാകുളം സ്വദേശിനിയുടെയും വിവാഹം.

സത്‍കാര ചടങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തുനിന്നും വധുവിന്റെ ബന്ധുക്കൾ കോഴിക്കോട് എത്തിയപ്പോഴാണ് യുവതിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കള്‍ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകി. യുവതിയെ ഒന്നിലധികം തവണ മർദിച്ചതായി പരാതിയിലുണ്ട്. വിവാഹബന്ധം തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കൾക്കൊപ്പം എറണാകുളത്തേക്കു മടങ്ങി.

English Summary:

Case against man who slapped wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com