ADVERTISEMENT

കോഴിക്കോട്∙ ഹിമാചൽപ്രദേശിലെ ഷിംലയിൽ അപകടത്തിൽ മരിച്ച സൈനികൻ ആദർശിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഫറോക്ക് ചുങ്കം ഖാദിസ്സിയ്യ സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷം തിങ്കളാഴ്ച രാവിലെ പത്തേകാലോടെയാണ് സംസ്കരിച്ചത്. എം.കെ.രാഘവൻ എംപി, മന്ത്രി മുഹമ്മദ് റിയാസിന് വേണ്ടി സച്ചിൻ ദേവ് എംഎൽഎ, സംസ്ഥാന സർക്കാരിന് വേണ്ടി എഡിഎം കെ.അജീഷ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

ഷിംലയിൽ മരിച്ച സൈനികൻ പി.ആദർശിന്റെ സംസ്കാരച്ചടങ്ങിനു മുന്നോടിയായി ഔദ്യോഗിക ബഹുമതികൾ നൽകുന്നു.  ചിത്രം: എം.ടി.വിധുരാജ് ∙ മനോരമ
ഷിംലയിൽ മരിച്ച സൈനികൻ പി.ആദർശിന്റെ സംസ്കാരച്ചടങ്ങിനു മുന്നോടിയായി ഔദ്യോഗിക ബഹുമതികൾ നൽകുന്നു. ചിത്രം: എം.ടി.വിധുരാജ് ∙ മനോരമ

വെള്ളിയാഴ്ച ഉച്ചയ്ക്ക് സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ചാണ് ഫറോക്ക് സ്വദേശിയായ ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽപറമ്പിൽ അതിപറമ്പത്ത് ജയരാജന്റെ മകൻ ആദർശ് മരിച്ചത്. ആർമിയിൽ എൻജിനീയർ റെജിെമന്റിൽ ജോലി ചെയ്തിരുന്ന ആദർശ് കരസേനയുടെ വാഹനത്തിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വാഹനത്തിനുമേൽ കല്ല് വീഴുകയായിരുന്നു.

English Summary:

Funeral of Adarsh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com