വിവാഹശേഷം വീട്ടിലെത്തിയപ്പോൾ വരനെതിരെ പീഡനപരാതിയുമായി യുവതി; വീട്ടിലേക്ക് മടങ്ങിയ വധു പരാതി നൽകി
Mail This Article
തിരുവനന്തപുരം ∙ സ്വർണം തട്ടിയെടുക്കാൻ കല്യാണം നടത്തിയെന്ന വധുവിന്റെ പരാതിയിൽ വിവാഹദിവസം തന്നെ വരനും ബന്ധുക്കൾക്കുമെതിരെ കേസ്. കരമന നെടുങ്കാട് സ്വദേശി മിഥുനെതിരെയാണ് പരാതി.
കഴിഞ്ഞദിവസം ക്ഷേത്രത്തിലെ വിവാഹം കഴിഞ്ഞ് ദമ്പതിമാർ വരന്റെ വീട്ടിലെത്തിയപ്പോൾ മിഥുനുമായി ബന്ധമുണ്ടെന്നും തന്നെ ചതിച്ചെന്നും ആരോപിച്ച് ഒരു യുവതി ബഹളമുണ്ടാക്കി. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തന്നെ പീഡിപ്പിച്ചെന്ന് കാട്ടി യുവതി കരമന പൊലീസിൽ പരാതിയും നൽകി. ഇതോടെ ബന്ധുക്കൾ വധുവിനെ തിരികെ കൂട്ടിക്കൊണ്ടു പോയി.
മിഥുന്റെ ബന്ധം മറച്ചുവച്ച് വീട്ടുകാർ കല്യാണം നടത്തുകയായിരുന്നുവെന്നും സ്വർണം കൈക്കലാക്കി വിദേശത്തേക്കു കടക്കാനായിരുന്നു വിവാഹമെന്നും ആരോപിച്ച് വധുവിന്റെ ബന്ധുക്കളും പരാതി നൽകി. മിഥുനും രക്ഷിതാക്കൾക്കും എതിരെ വഞ്ചനക്കുറ്റം ചുമത്തി ഫോർട്ട് പൊലീസ് കേസെടുത്തു.