കൊടുംചൂടിന് ആശ്വാസം; കോഴിക്കോട്ടും വയനാട്ടിലും മഴ
Mail This Article
×
കോഴിക്കോട് ∙ കൊടുംചൂടിൽ ആശ്വാസം പകർന്ന് കോഴിക്കോട് ജില്ലയിൽ കനത്ത മഴ. പുലർച്ചെയോടെയാണ് ശക്തമായ മഴ തുടങ്ങിയത്. രാവിലെ 11 വരെ പെയ്തു. കോഴിക്കോടിന്റെ മലയോര മേഖലയായ താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, കട്ടിപ്പാറ പഞ്ചായത്തുകളിലും നല്ല മഴ ലഭിച്ചു. രാത്രിയിൽ ആരംഭിച്ച മഴയ്ക്കു ശമനമായെങ്കിലും 11 വരെ ചാറ്റലുണ്ടായിരുന്നു. ജില്ലയിൽ എല്ലായിടത്തും കഴിഞ്ഞ രാത്രി മഴ കിട്ടി.
വയനാട്ടിൽ പലയിടത്തും തിങ്കളാഴ്ച വൈകിട്ട് മുതൽ മഴ പെയ്യുന്നുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയാണു മഴ ആരംഭിച്ചത്. ഉച്ചവരെ ചാറ്റലുണ്ടായിരുന്നു. ശക്തമായ ഇടിമിന്നലോ കാറ്റോ ഉണ്ടാകാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
English Summary:
Kozhikode, Wayanad Districts Rejoices as Heavy Rainfall Ends Heatwave Ordeal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.