ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കാർ വാദം തെറ്റ്. 1954ലെ സർവീസ് ചട്ടത്തെയാണ് ഇതിന് സാധുതയായി സർക്കാർ ഉദ്ധരിച്ചിരിക്കുന്നത്. ചട്ടത്തിലെ 3(1), 8 (1–2) വകുപ്പുകൾ പ്രകാരം കലക്ടറുടെ നടപടി നിയമവിധേയമാണെന്നു പറയുന്നു. എന്നാൽ ചട്ടം പരിശോധിച്ചാൽ ഈ വാദം നിയമത്തിന്റെ ദുർവ്യാഖ്യാനമാണെന്നു വ്യക്തമാകും.

ബാധകമായ ചട്ടങ്ങൾ ഇവയൊക്കെ: 

∙ചട്ടം 3 (1) സർവീസിലുള്ള ഉദ്യോഗസ്ഥന് സർക്കാർ അംഗീകരിച്ചിട്ടുള്ള മെഡിക്കൽ ഉദ്യോഗസ്ഥനിൽ നിന്ന് ചികിത്സ തേടാം. മെഡിക്കൽ ഉദ്യോഗസ്ഥനെ നിയമത്തിൽ നിർവചിച്ചിരിക്കുന്നത് ഇതിനായി ഗവൺമെന്റ് പ്രത്യേകം ചുമതലപ്പെടുത്തിയ സർക്കാർ ഡോക്ടർ എന്നാണ്.

∙ചട്ടം 4 (1) ഉദ്യോഗസ്ഥന്‍റെ കുടുംബത്തിനും ഇത്തരത്തിൽ ചികിത്സ തേടാം. സർക്കാർ ആശുപത്രി, ഡോക്ടറുടെ വസതി അല്ലെങ്കിൽ ഡോക്ടറുടെ കൺസൽറ്റിങ് മുറി എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക.

∙ചട്ടം 7 (1) ചികിത്സ സൗജന്യമാണ്. സർക്കാർ ആശുപത്രി, അത്തരം ആശുപത്രികളില്ലെങ്കിൽ അംഗീകൃത ഡോക്ടറുടെ നിർദ്ദേശപ്രകാരം സർക്കിരതര ആശുപത്രി, പ്രത്യേകം അനുമതി പ്രകാരം ജില്ലയ്ക്കു പുറത്തോ സംസ്ഥാനത്തു പുറത്തോ ഉള്ള ആശുപതി എന്നിവിടങ്ങളിലാണ് ചികിത്സ തേടേണ്ടത്.

∙ ചട്ടം 8 പ്രതിപാദിക്കുന്നത്, വിവാദമായ വീട്ടിലെ ചികിത്സയെപ്പറ്റിയാണ്. 8 (1) സർക്കാർ ആശുപത്രി സമീപത്തില്ലാത്ത അവസ്ഥയിൽ ഗുരുതരമായും അടിയന്തര വൈദ്യസഹായം വേണ്ടിവരുന്നതുമായ ഘട്ടത്തിൽ ഉദ്യോഗസ്ഥന് വീട്ടിൽ ചികിത്സ നൽകണം.

ഈ നിയമങ്ങളിൽ അടിയന്തര ചികിത്സ നൽകേണ്ടതെങ്ങനെയെന്നു പ്രതിപാദിക്കുന്ന ചട്ടം 8 (1) ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ് കലക്ടർ കുഴിനഖം ചികിത്സിക്കാൻ സർക്കാർ ഡോക്ടറെ വിളിച്ചു വരുത്തിയത്. ഈ നിയമത്തിൽ തന്നെ പറയുന്ന, സർക്കാർ ആശുപത്രികളുടെ ദൗർലഭ്യമുള്ള സാഹചര്യവും തിരുവനന്തപുരത്തില്ല. 

English Summary:

The government's argument regarding the treatment of the Thiruvananthapuram collector is wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com