വിദ്വേഷവും സ്പർധയുമുണ്ടാക്കുന്ന സമൂഹമാധ്യമ കുറിപ്പ്; ആർഎംപി പ്രവർത്തകൻ അറസ്റ്റിൽ
Mail This Article
×
വടകര∙ ഫെയ്സ്ബുക്കിലൂടെ സമൂഹത്തിൽ വിദ്വേഷവും സ്‌പർധയും ഉണ്ടാക്കുന്ന രീതിയിൽ പോസ്റ്റ് പ്രചരിപ്പിച്ചെന്ന കേസിൽ ആർഎംപി പ്രവർത്തകനായ ടോജോ മണക്കലാടനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽനിന്നും കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസാണ് ടോജോയെ അറസ്റ്റ് ചെയ്‌തത്. മേയ് നാലിന് ടി.പി.ചന്ദ്രശേഖരൻ അനുസ്മരണ ദിനത്തിലാണ് പോസ്റ്റ് പ്രചരിപ്പിച്ചത്.
കെ.കെ.രമ എംഎൽഎയുടെ വിഡിയോ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനു സിപിഎം വൈകിലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ടി.വി.ശശീന്ദ്രനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷജനകമായ രീതിയിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ജില്ലയിൽ സമൂഹമാധ്യമ പട്രോളിങ് ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
English Summary:
RMP worker arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.