പങ്കാളിയെ ലൈംഗിക തൊഴിലിനു പ്രേരിപ്പിച്ചു, വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം; പൂജാരിക്ക് എതിരെ കേസ്
Mail This Article
×
ചെന്നൈ ∙ പങ്കാളിയെ ലൈംഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകളിൽ ചെന്നൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പാരീസ് കോർണറിലെ ക്ഷേത്രത്തിൽ പൂജാരിയായ കാർത്തിക് മുനുസ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷൻ ചാനലിലെ ജോലിക്കാരിയായിരുന്ന യുവതിയുടെ പരാതി. വേശ്യാവൃത്തിക്ക് വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയിലുണ്ട്.
എൻജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി പൂജാരി ഒരിക്കൽ മദ്യപിച്ചെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് പൂജാരി വാഗ്ദാനം ചെയ്തതിനെ തുടർന്ന് ഇരുവരും ഒരുമിച്ച് താമസമാരംഭിച്ചു. ഇതിനിടെ നിർബന്ധിച്ച് ഗർഭഛിദ്രവും നടത്തി. പിന്നീടാണ് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചത്. കേസെടുത്ത വിരുഗമ്പാക്കം ഓൾ വിമൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:
Temple priest attempts to push live-in partner into prostitution; booked
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.