ADVERTISEMENT

മുംബൈ∙ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായിരുന്നു. സംസ്കാരം  മുംബൈയിൽ നടക്കും.

അനിതയുടെ ആരോഗ്യസ്ഥിതി കുറച്ചു കാലമായി തീർത്തും മോശമായിരുന്നു. നരേഷ് ഗോയലും അർബുദ ബാധിതനാണ്. നരേഷ് – അനിത ദമ്പതിമാർക്ക് രണ്ടു മക്കളുണ്ട്; നമ്രത, നിവാൻ. 

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന നരേഷ് ഗോയലിനെ ഭാര്യയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് ജാമ്യത്തിൽ വിട്ടിരുന്നു. ബോംബെ ഹൈക്കോടതിയാണ് രണ്ടു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ ഒന്നിനാണ് നരേഷ് അറസ്റ്റിലായത്.

English Summary:

Anita, wife of Jet Airways founder Naresh Goyal, dies of cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com