ADVERTISEMENT

ലണ്ടനിൽ കോടതി വിധിച്ച വിവാഹമോചനം ‘കംപ്യൂട്ടർ തെറ്റ്’ മൂലം ലഭിച്ചതു വേറെ ദമ്പതികൾക്ക്. ‘കംപ്യൂട്ടർ പുറപ്പെടുവിച്ച വിധി’ തിരുത്താൻ ജഡ്ജി തയാറാവാതെ വന്നതോടെ കോടതിയിൽ ഇതേച്ചൊല്ലി വീണ്ടും വാദം മുറുകുകയാണ്. ‘വിവാഹമോചനത്തിന്റെ ദേവത’ എന്നറിയപ്പെടുന്ന അയേഷ വാർദാഗിന്റെ നിയമസ്ഥാപനത്തിലെ ക്ലാർക്കിനു പറ്റിയ തെറ്റാണ് ആളുമാറി വിവാഹമോചന വിധി വരാൻ കാരണം. വില്യം എന്നയാൾ ഭാര്യയിൽ നിന്നു വിവാഹമോചനം ലഭിക്കാൻ ഹർജി ഫയൽ ചെയ്തിരുന്നു. വില്യമിന്റെ ഭാര്യ ഈ കേസിൽ അയേഷയുടെ സ്ഥാപനത്തെയും സമീപിച്ചു. 

മറ്റൊരാളുടെ വിവാഹമോചനക്കേസിന്റെ അവസാന വിധിക്കുവേണ്ടിയുള്ള പേപ്പർ കോടതിയിൽ സമർപ്പിക്കാൻ ക്ലാർക്ക് അബദ്ധത്തിൽ തുറന്നത് മിസിസ് വില്യമിന്റെ ഹർജി. വില്യമിനും ഭാര്യയ്ക്കും വിവാഹമോചനം അനുവദിച്ചു വിധിയും വന്നു. വില്യമിന്റെ ഭാര്യ തെറ്റുചൂണ്ടിക്കാട്ടി കോടതിയിലെത്തിയിരിക്കുകയാണ്. രാജകുടുംബാംഗങ്ങളുടേത് അടക്കം വിവാഹമോചനക്കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് അയേഷയുടേത്.

English Summary:

Court-ordered divorce in London got another couple due to computer error

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com