ADVERTISEMENT

മിക്ക വീടുകളിലും കെറ്റിൽ ഉപയോഗിക്കാറുണ്ട്. പെട്ടെന്ന് വെള്ളം ചൂടാക്കിയെടുക്കുവാനും ചായ തിളപ്പിക്കുവാനുമെല്ലാം വളരെ എളുപ്പമാണ്. എന്നാൽ സ്ഥിരം ഉപയോഗം കാരണം ഈ കെറ്റിലിനകത്ത് പെട്ടെന്ന് കറ പിടിക്കാൻ ഇടയുണ്ട്, ഇത് എങ്ങനെ വൃത്തിയാക്കുമെന്ന് പല വീട്ടമ്മമാർക്കും വലിയ പിടിയില്ല. കെറ്റിൽ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പതിവായി കെറ്റിൽ വൃത്തിയാക്കുന്നില്ലെങ്കിൽ, അതിന്റെ താഴെയുള്ള ഉപരിതലത്തിൽ ഒരു ചോക്കുപോലെ വെള്ള പൊടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിനെ ലൈംസ്കെയിൽ (കാൽസ്യം കാർബണേറ്റ്) എന്ന് വിളിക്കുന്നു, ഇത് ജലം ബാഷ്പീകരിക്കപ്പെടുമ്പോൾ ഉപരിതലത്തിൽ അവശേഷിക്കുന്ന ഒരു ഹാർഡ് ഡിപ്പോസിറ്റാണ്. ഇത് കെറ്റിലിന്റെ കാര്യക്ഷമതയെ ബാധിക്കുകയും അത് പിന്നീട് വെള്ളത്തിന് ഒരു മെറ്റൽ രുചി നൽകുകയും ചെയ്യും. അതുകൊണ്ട്  വളരെ എളുപ്പത്തിൽ തന്നെ കെറ്റിൽ വൃത്തിയാക്കാവുന്ന ചില പൊടികൈകൾ അറിഞ്ഞുവയ്ക്കാം. 

വെറും വെള്ളം ഉപയോഗിച്ച് കഴുകിയാൽ ഈ അടിഞ്ഞുകൂടിയിരിക്കുന്ന വസ്തു കളയാന്‍ കഴിയില്ല. അതിന് ചില എളുപ്പ പണികളും അതുപോലെ ചില ആത്യന്തികമായ രീതികളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.  

1. നാരങ്ങയും തൊലിയും 

നാരങ്ങയോ അതിന്റെ തൊലിയോ ഉണ്ടെങ്കിൽ ഈ പറഞ്ഞ പ്രശ്നം വേഗത്തിൽ പരിഹരിക്കാം. നാരങ്ങ തൊലികൾ കെറ്റിലിലിട്ട് കുറച്ച് വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വളരെ പെട്ടെന്ന് നിങ്ങളുടെ കെറ്റിൽ ക്ലീനായിരിക്കുന്നത് കാണാം. 

kettle-cleaning
Image CreditNatallia Ploskaya/Shutterstock

2. ബേക്കിങ് സോഡ 

കെറ്റിലിൽ 3/4 ഭാഗം വെള്ളം നിറച്ച് ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡ ചേർക്കുക.വെള്ളം തിളപ്പിച്ച് ഒരു മണിക്കൂർ ഇരിക്കാൻ അനുവദിക്കുക. ഇങ്ങനെ ചെയ്തതിനുശേഷം നല്ലതുപോലെ കഴുകി വേണം കെറ്റിൽ ഉപയോഗിക്കാൻ. 

3. വൈറ്റ് വിനാഗിരി രീതി

വെളുത്ത വിനാഗിരി ഉപയോഗിച്ചും നമുക്ക് കെറ്റിലിൽ അടിഞ്ഞുകൂടുന്ന ചുണ്ണാമ്പിനെ ഇല്ലാതാക്കാം. അതിനായി കെറ്റിലിന്റെ പകുതിയോളം വിനാഗിരി നിറയ്ക്കുക. കുറച്ചുനേരം  അങ്ങനെ തന്നെ ഇരിക്കട്ടെ. ഇനി വെള്ളമൊഴിച്ച് തിളപ്പിക്കുക.വിനാഗിരിയുടെ അംശം പൂർണമായും നീക്കം ചെയ്യാൻ രണ്ടോ മൂന്നോ വട്ടം വെള്ളമൊഴിച്ച് കെറ്റിൽ തിളപ്പിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com