ഇതാണ് ആ സ്പെഷൽ ഐറ്റം; അഹാനയ്ക്ക് എന്നും പ്രിയപ്പെട്ടത്!
Mail This Article
കഴിഞ്ഞ കുറച്ചു നാളുകളായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രാചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് നടി അഹാന കൃഷ്ണ. പാരിസും ഐസ്‍ലാന്‍ഡും യാത്ര ചെയ്തതിന്‍റെ മനോഹരദൃശ്യങ്ങള്‍ അഹാനയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉണ്ട്. അന്നാട്ടിലെ സുന്ദര കാഴ്ചകള്‍ മാത്രമല്ല, ഓരോ ഇടങ്ങളില്‍ നിന്നുമുള്ള കൊതിപ്പിക്കുന്ന വിഭവങ്ങളുടെ ചിത്രങ്ങളുമുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള റസ്റ്ററന്റിൽ നിന്നും സുഷിയുടെ ചിത്രം അഹാന പങ്കുവച്ചിരുന്നു. സാധാരണയായി സുഷി ഇഷ്ടമല്ല. കാരണം വേവിക്കാത്ത മീനും ഇറച്ചിയും പിന്നെ സീവീഡും ഇഷ്ടമല്ല. എന്നാല്‍ ഇവിടുത്തെ കസ്റ്റമൈസ് ചെയ്ത 'ടെംപുറ മാകി' എന്ന സുഷി ഐറ്റം വളരെ ഇഷ്ടപ്പെട്ടു എന്ന് അഹാന കുറിച്ചിരുന്നു. ഇവിടെ നിന്നു തന്നെയുള്ള തന്‍റെ പ്രിയവിഭവമായ ടെംപേഡ് ചിക്കന്‍ റൈസിന്‍റെ ചിത്രവും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.
അഹാനയുടെ മറ്റൊരു പ്രിയ വിഭവമാണ് മാംഗോ സ്റ്റിക്കി റൈസ്. പ്രത്യേകതരം അരിയും തേങ്ങാപ്പാലും നല്ല പഴുത്ത മാങ്ങയുമെല്ലാം ചേര്‍ത്ത് കഴിക്കുന്ന ഈ വിഭവം, കൂട്ടുകാരിയുടെ വീട്ടില്‍ നിന്നും കഴിക്കുന്ന വിഡിയോയും പങ്കുവച്ചിരുന്നു. മുന്നേ പാരീസില്‍ നിന്നുമുള്ള ചിത്രങ്ങളിലുമുണ്ട് വിവിധ വിഭവങ്ങളുടെ ചിത്രങ്ങള്‍. പാരീസില്‍ നിന്നുള്ള ക്രൊസാന്‍റും ചോക്ലേറ്റ് മാക്കറോണ്‍സും ഹോട്ട് ചോക്ലേറ്റുമെല്ലാം അഹാന പങ്കുവച്ച ചിത്രങ്ങളിലുണ്ട്.
യാത്രയും ആ ഇഷ്ടവിഭവങ്ങളും
ഐസ്‍ലൻഡ് യാത്രയിലെ ചിത്രങ്ങൾക്കൊപ്പം അവിടുത്തെ ഇഷ്ടപ്പെട്ട വിഭവങ്ങളെക്കുറിച്ചും അഹാന കുറിച്ചിട്ടുണ്ട്. Vik ലെ Halldórskaffi എന്ന മനോഹരമായ ഒരു ചെറിയ റെസ്റ്റോറൻ്റിൽ നിന്നുള്ള ചിക്കൻ വിംഗ്സ് അടിപൊളിയായിരുന്നുവെന്നും Ish & Sid Pizzeria, ഹോഫനിൽ ആയിരുന്നു ഞങ്ങൾക്ക്ഏറ്റവും ഇഷ്ടപ്പെട്ട റസ്റ്ററൻ്റ്. അവരുടെ ഗ്രിൽഡ് ലോബ്സ്റ്റർ സൂപ്പറായിരുന്നുവെന്നും ഞാൻ കഴിച്ച പല രുചികരമായ ഭക്ഷണങ്ങളിൽ ചിലതെന്നുമൊക്കെ കുറിച്ചു കൊണ്ടുള്ള കുറിപ്പും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
കൊതിയൂറും വിഭവങ്ങള്‍
ഇതു മാത്രമല്ല, അഹാനയുടെ യുട്യൂബ് ചാനലിലും നിറയെ കൊതിയൂറും വിഭവങ്ങളാണ് ഈയിടെയായി നിറയുന്നത്. അപ്പച്ചി മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്ന വിഡിയോയ്ക്ക് പിറകെ ഹെല്‍ത്തി മാംഗോ ട്രഫ്ള്‍ പുഡ്ഡിംഗ് ഉണ്ടാക്കുന്ന വിഡിയോയും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്.
പഴുത്ത മാങ്ങയും അരികുകള്‍ കളഞ്ഞ വീറ്റ് ബ്രെഡും തേങ്ങാപ്പാലും തേനും വാള്‍നട്സും ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ഒരു ഗ്ലാസ് പാത്രത്തില്‍ ഒരുപാളി ബ്രെഡ് വെച്ച ശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് കുതിര്‍ക്കുക. അടുത്ത പാളിയായി മാങ്ങാക്കഷ്ണങ്ങള്‍ ചേര്‍ക്കുക. പാത്രം നിറയുന്നത് വരെ ഇങ്ങനെ റിപ്പീറ്റ് ചെയ്യുക. ഏറ്റവും മുകളില്‍ ബ്രെഡ് വെച്ച ശേഷം അല്‍പ്പം മാംഗോ പ്യൂരിയും വാള്‍നട്സും കൊണ്ട് അലങ്കരിക്കുക. ഇത് ഫ്രിജില്‍ വച്ച് തണുപ്പിച്ച ശേഷം കഴിക്കാം.