ADVERTISEMENT

നെയ്യ് ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ ശരീരത്തിന് നല്‍കും. നെയ്യില്‍ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അത്യാവശ്യമാണ്. ഇതിലുള്ള ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.  ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് വിവിധ തരത്തിലുള്ള രോഗങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിപ്പിക്കാനും നെയ്യിന് കഴിയും.

Image Creit: Frames of Yash/Shutteratock
Image Creit: Frames of Yash/Shutteratock

ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും, കടയില്‍ നിന്നും വാങ്ങുന്ന നെയ്യിന് ഇത്രയും ഗുണങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നില്ല. കൃത്രിമ മണവും രുചിയുമെല്ലാം ചേര്‍ത്ത നെയ്യാണ് വിപണിയില്‍ കിട്ടുന്നതില്‍ ഭൂരിഭാഗവും.

വീട്ടില്‍ പാല്‍ വാങ്ങുന്നവര്‍ക്ക് നെയ്യ് കടയില്‍ നിന്നു വാങ്ങേണ്ട ആവശ്യമില്ല. വെറും പത്തു മിനിറ്റില്‍ നെയ്യ് വീട്ടില്‍ ഉണ്ടാക്കി എടുക്കാം, അതും പ്രെഷര്‍ കുക്കറില്‍! ഷിപ്ര കേസര്‍വാനി എന്ന വീട്ടമ്മ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന്‌ ആളുകള്‍ കണ്ടുകഴിഞ്ഞു.

Representative image. Photo Credit: subodhsathe/istockphoto.com
Representative image. Photo Credit: subodhsathe/istockphoto.com

ദിവസവും കിട്ടുന്ന പാല്‍പ്പാട എടുത്തുവയ്ക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. ഈ ക്രീം ഒരു പാത്രത്തിലാക്കി ദിവസവും ഫ്രിഡ്ജില്‍ എടുത്തു വയ്ക്കാം. ഇത് ഒരു കുക്കറിലേക്ക് മാറ്റുന്നു. കുറച്ചു വെള്ളമൊഴിച്ച് കുക്കര്‍ അടുപ്പത്ത് വയ്ക്കുന്നു. ഒരു വിസില്‍ വരുമ്പോള്‍ ഇത് അടുപ്പത്ത് നിന്നും മാറ്റാം.

ആവി പോയ ശേഷം, കുറച്ചു ബേക്കിംഗ് സോഡ ഇതിലേക്ക് ഇടുന്നു. ഇത് അടുപ്പില്‍ വെച്ച ശേഷം നന്നായി ഇളക്കുന്നു. അപ്പോള്‍ നെയ്യ് വേര്‍തിരിഞ്ഞു വരുന്നത് കാണാം. ഒടുവില്‍ ഈ നെയ്യ് ഒരു അരിപ്പയില്‍ വച്ച് നന്നായി അരിച്ചെടുക്കുന്നതും കാണാം.

English Summary:

Easy Cooker Ghee Preparation Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com