ഈസ്റ്റർ സ്പെഷൽ ഈസി ഗ്രിൽഡ് ഫിഷ്
Mail This Article
ഈസ്റ്റർ സ്പെഷലാക്കാൻ സ്വാദേറുന്ന ഒരുപാട് വിഭവങ്ങള്‍ തയാറാക്കാറുണ്ട്. ഇത്തവണത്തെ ഈസ്റ്റർ വിരുന്നിന് ഹൈലൈറ്റായി എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഡിഷ് ആയാലോ?
തുടക്കക്കാരായ പാചകക്കാർക്കും പരിചയസമ്പന്നരായവർക്കും വളരെ ഈസിയായി തയാറാക്കാവുന്ന വിഭവമാണ് ഈസി ഗ്രിൽഡ് ഫിഷ്. ബീഫും ചിക്കനും മട്ടനുമൊക്കെയുണ്ടെങ്കിലും ഈസ്റ്ററിന് വിളമ്പാൻ സ്പെഷലാകും ഈ ഗ്രിൽഡ് ഫിഷ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ
സവാള 5
ഇഞ്ചി 1 ടീസ്പൂൺ
ഗ്രാമ്പൂ 6 വെളുത്തുള്ളി
പച്ചമുളക് 1
ഉപ്പ് ആവശ്യത്തിന്
കുരുമുളക് 1/2 ടീസ്പൂൺ
കറിവേപ്പില 2 തണ്ട്
മഞ്ഞൾ പൊടി 1 ടീസ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
നാരങ്ങയുടെ നീര്
എണ്ണ 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം മിക്സിയിൽ ചേർത്ത് പേസ്റ്റ് പരുവത്തിന് അരച്ചെടുക്കാം. മസാല പേസ്റ്റ് മീൻ കഷ്ണങ്ങളിൽ നന്നായി പുരട്ടി 2 മണിക്കൂർ നേരം മാരിനേറ്റ് ചെയ്യുവാനായി വയ്ക്കാം.
ഒരു പാനിൽ എണ്ണ ചൂടാക്കി 2 തണ്ട് കറിവേപ്പില വിതറാം. മാരിനേറ്റ് ചെയ്ത മീൻ കഷണങ്ങൾ ചേർത്ത് നന്നായി പൊരിച്ചെടുക്കാം. തിരിച്ചും മറിച്ചുമിട്ട് വേവിക്കണം. ഇരുവശവും ഇളം ബ്രൗൺ നിറമാകുന്നത് വരെ വേവിക്കുക. നല്ല രുചിയൂറും ഗ്രിൽഡ് ഫിഷ് റെഡി.