ADVERTISEMENT

ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ ഒരു സ്പൂൺ റാഗി മതി. ചിലപ്പോഴെങ്കിലും രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടാറില്ല. സമയം കിട്ടിയാലും കഴിക്കാൻ പറ്റിയെന്നു വരില്ല. ഇത്തരം സന്ദർഭങ്ങളിൽ കുടിക്കാൻ പറ്റിയ നല്ലൊരു ഡ്രിങ്കാണ് റാഗി കൊണ്ടുള്ളത്. റാഗിയിൽ കാൽസ്യം ഒരുപാട് അടങ്ങിയതുകൊണ്ടുതന്നെ നമ്മുടെ എല്ലുകൾക്കും പല്ലുകൾക്കും വളരെ നല്ലതാണ് അത് മാത്രമല്ല ഹീമോഗ്ലോബിൻ കൂട്ടാനും റാഗി സഹായിക്കുന്നു. വളരെ എളുപ്പത്തിൽ എങ്ങനെ ഈ ഡ്രിങ്ക് തയാറാക്കുന്നു എന്ന് നോക്കാം.

ചേരുവകൾ

•റാഗി - 2 ടേബിൾ സ്പൂൺ 

•വെള്ളം - 1 കപ്പ് 

•പാല് - 2 കപ്പ് 

•ഈന്തപ്പഴം - 6

•ബദാം - 15 എണ്ണം

•കശുവണ്ടിപ്പരിപ്പ് - 10

•സബ്ജ സീഡ് - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

•ബദാമും കശുവണ്ടിപ്പരിപ്പും കുറച്ച് വെള്ളത്തിൽ കുതിർത്തി വയ്ക്കുക.

•മറ്റൊരു പാത്രത്തിൽ സബ്ജ സീഡും കുറച്ചു വെള്ളത്തിൽ കുതിർത്തി വയ്ക്കുക.

•പാല് തിളപ്പിച്ചതിനുശേഷം ചൂടാറാനായിട്ട് മാറ്റിവയ്ക്കാം.

•മറ്റൊരു പാത്രത്തിൽ റാഗി പൊടിയും വെള്ളവും കട്ടയില്ലാതെ കലക്കിയതിനുശേഷം നന്നായി കുറുക്കി എടുക്കുക. ഇതും ചൂടാറാൻ ആയിട്ട് മാറ്റിവയ്ക്കാം.

•മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് കുതിർത്തിവച്ച കശുവണ്ടിപ്പരിപ്പും, ബദാമും, ചൂടാറിയ റാഗിയും, കുരു കളഞ്ഞ ഈന്തപ്പഴവും, പാല് കുറച്ചും ചേർത്ത് നന്നായി അരച്ചെടുക്കുക. 

•ശേഷം ബാക്കി പാലും കൂടെ ചേർത്ത് വീണ്ടും അടിച്ചെടുക്കുക ഇത് ഗ്ലാസ്സിലേക്ക് ഒഴിച്ചതിനു ശേഷം കുതിർന്നുവന്ന സബ്ജ സീഡ് കുറച്ച് ചേർത്ത് കലക്കിയെടുക്കുക. ശേഷം മുകളിൽ കുറച്ചുകൂടെ നട്സ് വിതറി വിളമ്പാം.

English Summary:

Healthy Ragi Drink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com