ADVERTISEMENT

തടി കുറയ്ക്കാനായി പല വെറൈറ്റി സാലഡുകളും കഴിക്കാറുണ്ട്. പച്ചക്കറികൾ കൊണ്ടും പഴങ്ങൾ കൊണ്ടും പയറ് മുളപ്പിച്ചതുമൊക്കെ ചേർക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ഒരു അടിപൊളി സാലഡ് തയാറാക്കിയാലോ? റാഗി മുളപ്പിച്ചതും ആപ്പിളും മാതളവുമൊക്കെ ചേർന്ന രുചിയാണ്. എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്നു നോക്കാം.

1. സലാഡിന്: 

3/4 കപ്പ് മുത്താരി മുളപ്പിച്ചത്

1/2 കപ്പ് കക്കിരിക്ക (അരിഞ്ഞത്)

1/2 കപ്പ് ആപ്പിൾ (അരിഞ്ഞത്)

1/3 കപ്പ് മാതളം

1/4 കപ്പ് ഉള്ളി

1/4 കപ്പ് കാരറ്റ്

2 ടേബിൾസ്പൂൺ ക്രാൻബെറികൾ

1 ടേബിൾസ്പൂൺ ബദാം, വാൾനട്ട്  

1 ടേബിൾസ്പൂൺ ഉണ്ണകിയ മത്തങ്ങ കുരു

2. ഡ്രസിങ്ങിന്:

2 ടേബിൾസ്പൂൺ നാരങ്ങ നീര്

1 ടേബിൾസ്പൂൺ തേൻ

1/4 ടീസ്പൂൺ ജീരകപ്പൊടി

1/4 ടീസ്പൂൺ ചാട്ട് മസാല

1/4 ടീസ്പൂൺ മാങ്ങ ഉണക്കി പൊടിച്ചത്

1/4 ടീസ്പൂൺ മുളക് പൊടി

1 ടീസ്പൂൺ ഒലിവ് ഓയിൽ

2 ടേബിൾസ്പൂൺ പാഴ്സലി ഇല 

തയാറാക്കുന്ന വിധം

4 ദിവസം കൊണ്ട് മുളപ്പിച്ച റാഗി, 10 മിനിറ്റ് ആവിയിൽ വേവിക്കുക. ഒരു വലിയ മിക്സിങ് ബൗളിലേക്ക്, വേവിച്ച റാഗി, കക്കിരിക്ക, ആപ്പിൾ, മാതളം  വിത്തുകൾ, ഉള്ളി, കാരറ്റ്, ഉണക്കിയ ക്രാൻബെറികൾ, ചതച്ച ബദാം, വാൽനട്ട്, മത്തങ്ങ വിത്തുകൾ എന്നിവ  ചേർക്കുക.

ഒരു ചെറിയ പാത്രത്തിൽ, ഡ്രസ്സിംഗിനുള്ള എല്ലാ ചേരുവകളും യോജിപ്പിച്ച് നന്നായി ഇളക്കുക. സാലഡിന് മുകളിൽ ഡ്രസ്സിങ് ഒഴിച്ച് , പതുകെ മാത്രം എല്ലാം ഇളക്കി യോജിപ്പിക്കുക. അവസാനമായി, അരിഞ്ഞ  പാഴ്സലി ഇല വിതറുക.

English Summary:

Tasty and Healthy Salad Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com