ADVERTISEMENT

വീട്ടിൽ തയാറാക്കുന്ന ചിക്കൻ ഷവർമയുടെ രുചി ഒന്ന് വേറെ തന്നെ ആണ്. വളരെ എളുപ്പത്തിൽ പെർഫെക്റ്റ് ആയി ഷവർമ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ 

•എല്ല് ഇല്ലാത്ത ചിക്കൻ - 250 ഗ്രാം
•തക്കാളി അരിഞ്ഞത് - 1/2 കപ്പ്
•ഉള്ളി അരിഞ്ഞത് - 1/4 കപ്പ്
•ലെറ്റൂസ് അരിഞ്ഞത് - 1/2 കപ്പ്
•കുക്കുമ്പർ അരിഞ്ഞത് - 1/2 കപ്പ്
•കുരുമുളകുപൊടി - 1 ടീസ്പൂൺ 
•ഉപ്പ് - 1/2 ടീസ്പൂൺ 
•മുളകുപൊടി - 1/2 ടീസ്പൂൺ
•മയോണൈസ് - 3 ടേബിൾ സ്പൂൺ

•ഒലിവ് ഓയിൽ - 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

•ചിക്കൻ ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ചതിനുശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ഒഴിക്കാം, ചൂടായി കഴിഞ്ഞാൽ അതിലേക്ക് നേരത്തെ അരിഞ്ഞുവെച്ചചിക്കൻ ഇട്ടു കൊടുക്കാം. ഇത് ചെറുതായി ഒന്ന് വഴറ്റിയെടുക്കുക, ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ മുളകുപൊടിയും ചേർക്കാം. വീണ്ടും നന്നായി വഴറ്റുക.ചിക്കനിൽ നിന്ന് വെള്ളം ചെറുതായി ഇറങ്ങി വരാൻ തുടങ്ങും. ചിക്കൻ വെന്ത് കഴിഞ്ഞാൽ നമ്മൾക്ക് ഗ്യാസ് ഓഫ് ചെയ്യാം. 

•ഇനി വലിയൊരു പാത്രം എടുത്ത് അതിലേക്ക് തക്കാളി അരിഞ്ഞതും ലെറ്റ്യൂസ് അരിഞ്ഞതും പൊടിയായി അരിഞ്ഞ സവാളയും കുക്കുമ്പർ അരിഞ്ഞതും ചേർത്ത് ഇതിന്റെ കൂടെ തന്നെ നമ്മൾ വേവിച്ചു വച്ച ചിക്കൻ കൂടെ ഇട്ടു കൊടുക്കാം. എല്ലാം കൂടെ നന്നായി മിക്സ് ആക്കിയതിനു ശേഷം ഉപ്പ് ഒന്നുകൂടെ നോക്കി ആവശ്യമെങ്കിൽ കുറച്ചുകൂടെ ഇട്ടുകൊടുക്കുക. ഇനി ഒരു ചപ്പാത്തിയോ അല്ലെങ്കിൽ കുബ്ബൂസോ എടുത്തതിനുശേഷം അതിലേക്ക് മയോണൈസ് തേച്ച് കൊടുക്കുക. ശേഷം നമ്മൾ തയ്യാറാക്കിയ ഫില്ലിംഗ് ഇതിലേക്ക് വെച്ച് മടക്കി കൊടുക്കാം. 

ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചതിനുശേഷം നമ്മൾ തയാറാക്കിയ റോൾ തിരിച്ചും മറിച്ചും ഇട്ട് നന്നായി മെരിയിച്ചെടുക്കുക. രുചികരമായ ഷവർമ റെഡിയായി.

English Summary:

Easy Chicken Shawarma Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com