മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളെല്ലാം ശരിക്കും സൂപ്പറായ വർഷമായിരുന്നു 2023. മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിറങ്ങിയ വർഷവും. 225ൽ ഏറെ സിനിമകൾ പുറത്തിറങ്ങിയപ്പോൾ, താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ കാലങ്ങളായി മലയാള സിനിമയ്ക്കൊപ്പമുള്ള താരങ്ങള്‍ക്കും പിച്ചവച്ചു തുടങ്ങിയ താരങ്ങള്‍ക്കും പുതുമുഖങ്ങൾക്കുമെല്ലാം എണ്ണിപ്പറയാൻ ഒട്ടറെ ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിരുന്ന വർഷമാണ് കടന്നുപോയത്. ഇതിന്റെ തുടർച്ചയെന്ന പോലെ അതിഗംഭീര സിനിമകളുടെ അതിശയിപ്പിക്കുന്ന ലൈനപ്പാണ് രണ്ടിയാരത്തി ഇരുപത്തിനാലിലും ‘മോളിവുഡ്’ പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത്. മലൈക്കോട്ടൈ വാലിബനും ഭ്രമയുഗവും ആടുജീവിതവും തുടങ്ങി കാഴ്ചയുടെ വിസ്മയം തീർക്കാന്‍ മത്സരിക്കുന്ന ഒട്ടേറെ ചിത്രങ്ങളുണ്ട് ഇക്കൂട്ടത്തിൽ. ഈ സഹസ്രാബ്ദത്തിലെ ആദ്യ മലയാള സിനിമ (മിലേനിയം സ്റ്റാഴ്സ്) പോലെ 2024ലെ ആദ്യ സിനിമയിലും (ഏബ്രഹാം ഓസ്‌ലർ) നായകനായി എത്തുന്നത് ജയറാമാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രത്തിന് പിന്നാലെയാകും മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബന്റെ വരവ്. മമ്മൂട്ടിക്കും പറയാനുണ്ട് ഈ വർഷം ഒരു ‘സസ്‌പെൻസ്’ ചിത്രത്തിന്റെ കഥ. മലയാളത്തിൽ തീരുന്നില്ല, ഈ വർഷം തിയറ്ററുകൾ കീഴടക്കാൻ തയാറെടുക്കുന്ന മറ്റ് ചിത്രങ്ങളിൽ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും കന്നടയിൽ നിന്നുമൊക്കെയുള്ള ബ്രഹ്മാണ്ഡ സിനിമകളും ഉൾപ്പെടും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com