1971ൽ പുറത്തിറങ്ങിയ കെ.എസ്.സേതുമാധവന്റെ ‘അനുഭവങ്ങൾ‍ പാളിച്ചകൾ’ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായിരുന്നു. ആ സിനിമയിൽ ചെറിയൊരു വേഷത്തിലാണ് മമ്മൂട്ടി ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്. സത്യത്തിൽ മമ്മൂട്ടി തന്റെ സിനിമാ ജീവിതം തുടങ്ങിയത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിലൂടെയാണ്. അര നൂറ്റാണ്ടുകാലത്തിനിപ്പുറം സിനിമ ദൃശ്യമികവിന്റെ 8കെ ഫോർമാറ്റിൽ എത്തി. സാങ്കേതികവിദ്യയ്ക്കൊപ്പം എന്നും അപ്ഡേറ്റായി സഞ്ചരിക്കുന്ന മമ്മൂട്ടി വർഷങ്ങൾക്കുശേഷം വീണ്ടുമൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ അഭിനയിക്കുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവായ മമ്മൂട്ടി എന്തിനാകും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സ്വീകരിച്ചത്? അതെ, മമ്മൂട്ടിയുടെ പുതിയ സിനിമയായ ‘ഭ്രമയുഗം’ തീയറ്ററുകളിലേക്കെത്തുകയാണ്. ‘ഭൂതകാലം’ എന്ന സിനിമയിലൂടെ മലയാളികളെ പേടിപ്പിച്ച സംവിധായകൻ രാഹുൽ സദാശിവൻ ഭ്രമയുഗത്തിലൂടെ വീണ്ടും മലയാളികളെ വിറപ്പിക്കുമോ? ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നതു മുതൽ ചർച്ചയായത് മറ്റൊരു കാര്യമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com