അതിരാവിലെ തുടങ്ങി അർധരാത്രി വരെ നീളുന്ന പ്രചാരണങ്ങൾ, പ്രസംഗങ്ങൾ, റോഡ് ഷോ, സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ, പോസ്റ്റുകള്‍, സെൽഫികള്‍, വിവാദങ്ങൾ... സ്ഥാനാർഥികൾ ഏതാണ്ട് ഓടിത്തളർന്നു കഴിഞ്ഞു. ഒരു മാസം നീണ്ട പ്രചാരണത്തിനിടയ്ക്ക് നമ്മളിൽ പലരുടെയും മനസ്സിലൂടെയും കടന്നു പോയ ഓർമകളിൽ ഒന്നാണ് കന്നിവോട്ടനുഭവം. കാത്തിരുന്ന് കാത്തിരുന്ന് ഇടത്തെ കയ്യിലെ ചൂണ്ടുവിരലിൽ പതിയുന്ന മഷി കാണുമ്പോൾ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്ന നിമിഷം. ‘നമ്മളും മുതിർന്നല്ലോ, നമ്മളും ജനാധിപത്യത്തിന്റെ ഭാഗമായല്ലോ’ എന്നു തോന്നുന്ന നിമിഷം. കന്നിവോട്ട് സംബന്ധിച്ച് എല്ലാവർക്കും പലപല കഥകൾ പറയാനുണ്ടാകും. സെലിബ്രിറ്റികൾക്കും ഉണ്ടാകും അനുഭവങ്ങൾ. അവർക്ക് വോട്ടു ചെയ്യാനെത്തുമ്പോൾ തുടരെത്തുടരെ മിന്നുന്ന ക്യാമറകളെയും അഭിമുഖീകരിക്കണമല്ലോ. ആദ്യമായി വോട്ടു ചെയ്യാൻ‍ പോയപ്പോഴുണ്ടായ അനുഭവം എങ്ങനെയായിരുന്നു? മലയാള സിനിമയിലെ യുവ നടീനടന്മാരും എഴുത്തുകാരും മോഡലുമെല്ലാം പങ്കുവയ്ക്കുകയാണ് ജനാധിപത്യത്തിന്റെ ആഘോഷത്തിൽ ആദ്യമായി പങ്കുചേർന്ന ആ ദിവസത്തെ ഓര്‍മകൾ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com