22 മണിക്കൂർ ‘ഗോൾഡൻ അവർ’; കൂരിരുട്ട്, കഴുത്തറ്റം വെള്ളം! ‘ആ രാത്രി മുഴുവൻ കിണറ്റിൽ കിടന്നു നിലവിളിച്ചു’
Mail This Article
ഒരു രാത്രി മുഴുവൻ കഴുത്തറ്റം വെള്ളത്തിൽ കൂരിരുട്ടിൽ കിണറ്റിൽ കഴിയേണ്ടി വന്നാലോ ? ഓർക്കുമ്പോൾ പോലും ഭയം വരുന്നല്ലേ. അങ്ങനെ ഒരു രാത്രി കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരികെ വന്നത് അടൂരിനടുത്ത് വയലാ പ്ലാവിളയിൽ എലിസബത്ത് ബാബുവാണ്. വന്യമൃഗശല്യത്തിൽ ജീവനുവേണ്ടി പായുന്ന നാട്ടുകാരുടെ പ്രതിനിധിയാണ് എലിസബത്ത്. സ്വന്തം വീടിനു സമീപത്തു പോലും സുരക്ഷിതമില്ലാത്ത അവസ്ഥ. ജീവൻ തിരികെ കിട്ടയത് ഭാഗ്യം കൊണ്ടു മാത്രം. ഒരു പക്ഷേ കേരളം ഇന്നു വരെ കണ്ടിട്ടില്ലാത്ത ദുരന്തം നമുക്കരികെയുണ്ടെന്ന മുന്നറിയിപ്പും എലിസബത്ത് നൽകുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കിണറ്റിൽവീണ അടൂർ വയലാ പ്ലാവിളയിൽ എലിസബത്ത് ബാബു (54) കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നത് 22 മണിക്കൂർ. തിങ്കളാഴ്ച വൈകിട്ട് 5ന് വീണ എലിസബത്തിനെ നാട്ടുകാർ കണ്ടെത്തി അഗ്നിരക്ഷാകേന്ദ്രത്തിന്റെ സഹായത്തോടെ കരയ്ക്കെത്തിച്ചപ്പോൾ ചൊവ്വാഴ്ച വൈകിട്ട് 3 മണിയായിരുന്നു. ഇപ്പോൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് എലിസബത്ത്. 22 മണിക്കൂർ കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടന്നപ്പോഴത്തെ അനുഭവം മനോരമ ഓൺലൈൻ പ്രീമയത്തിൽ എലിസബത്ത് ബാബു വിവരിക്കുന്നു.