മുംബൈയ്ക്കും ചെന്നൈയ്ക്കും ‘തല’വേദന; പെൺപടയ്ക്കൊപ്പമെത്താന് റോയൽ ചാലഞ്ച്; പറന്നുയരാൻ ‘പന്തും’ പടയും
Mail This Article
ലോകത്തിലെ ഏറ്റവും വിപണിമൂല്യമുള്ള സ്പോർട്സ് ലീഗുകളിൽ ആദ്യ മൂന്നിലാണ് ഐപിഎലിന്റെ സ്ഥാനം. ഈ ‘പണക്കൊഴുപ്പിനെക്കാൾ’ ഐപിഎലിനെ മൂല്യമുള്ളതാക്കുന്നത്, യുവതാരങ്ങൾക്ക് ഈ ട്വന്റി20 ലീഗ് തുറന്നുകൊടുക്കുന്ന അവസരങ്ങളാണ്. ഇന്ത്യയുടെ പ്രീമിയം പേസർ ജസ്പ്രീത് ബുമ്ര മുതൽ യുവതാരം യശസ്വി ജയ്സ്വാൾ വരെ ‘ഐപിഎൽ മികവിലൂടെയാണ്’ ഇന്ത്യൻ ടീമിൽ എത്തിയത്. വിദേശതാരങ്ങൾക്കാവട്ടെ, ഐപിഎൽ എന്നാൽ ലോട്ടറിയാണ്. സ്വന്തം രാജ്യത്തിനായി ഒരു വർഷം മുഴുവൻ കളിച്ചാലും കിട്ടാത്ത തുക, രണ്ടു മാസത്തെ ഐപിഎൽ സീസണിലൂടെ ഇവർക്കു ലഭിക്കുന്നു. വെസ്റ്റിൻഡീസിലും മറ്റുമുള്ള പല താരങ്ങളും ദേശീയ ടീമിന്റെ കോൺട്രാക്ട് ഉപേക്ഷിച്ച് ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിൽ കളിക്കുന്നതും ഇതിനാലാണ്. ഇത്തരത്തിൽ ആവശ്യങ്ങൾ പലതാണെങ്കിലും അതെല്ലാം അവസാനം ചെന്നെത്തുന്നത് ഐപിഎൽ എന്ന ഒറ്റയടിപ്പാതയിലാണ്. 17–ാം സീസണിനായി ഒരുങ്ങുന്ന ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ചില ‘പ്രിമിയം’ വിശേഷങ്ങളിലൂടെ...