ഫീൽഡിങ് വിടവുകളും തീരുമാനത്തിലെ പിഴവുകളും പണി കൊടുത്ത മത്സരത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിന് രണ്ടാം ഹോം ഗ്രൗണ്ടിൽ വമ്പൻ തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർമാർ പടുത്തുയർത്തിയ ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ടീം ടോട്ടൽ (272 റൺസ്) പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് 106 റൺസ് അകലെ കാലിടറി. 17.2 ഓവറിൽ പത്താം വിക്കറ്റും നഷ്ടമായപ്പോൾ പരാജയത്തിന്റെ ആക്കം കുറയ്ക്കാൻ ഉപകരിക്കുമായിരുന്ന 16 പന്തുകൾ അവരുടെപക്കൽ ബാക്കിയായിരുന്നു. ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകൊണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ കുതിച്ചുകയറിയപ്പോൾ ഒന്നു ചെറുത്തുനിൽക്കാനുള്ള ശക്തിപോലും ഡൽഹിക്കുണ്ടായില്ല. ബാറ്റർമാരുടെ മികച്ച ഫോമിനൊപ്പം ഭാഗ്യവും കെകെആറിനൊപ്പമായിരുന്നു. വിശാഖപട്ടണത്ത് കഴിഞ്ഞ ദിവസം സിഎസ്കെയുടെ ‘തല’ എംഎസ് ധോണി ഫിനിഷ് ചെയ്യാതെ മടങ്ങിയ ബാറ്റിങ് വെടിക്കെട്ട് കെകെആർ ബാറ്റർമാർ കൂട്ടത്തോടെ ഏറ്റെടുക്കുകയായിരുന്നു. സുനിൽ നരെയ്ൻ (39 പന്തിൽ 85), അംഗ്ക്രിഷ് രഘുവംശി (27 പന്തിൽ 54), ആന്ദ്രെ റസൽ (19 പന്തിൽ പന്തിൽ 41), റിങ്കു സിങ് (8 പന്തിൽ 26) എന്നിങ്ങനെ ബാറ്റെടുത്ത എല്ലാവരും അങ്കക്കലിയിൽ ആയപ്പോൾ മറുവശത്ത് ഡൽഹിക്കായി പോരാടാൻ ആകെ ഉണ്ടായത് നായകൻ ഋഷഭ് പന്തും (25 പന്തിൽ 55), യുവതാരം ട്രിസ്റ്റൻ സ്റ്റബ്സും (32 പന്തിൽ 54) മാത്രമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com