കഥ ഇനി എഐ പറയും, ക്ലാസിക്കുകൾക്ക് കഷ്ടകാലം; ഗ്രാഫിക്കുകളും കോമിക്കുകളും വിപണിയിലെ താരങ്ങൾ
Mail This Article
ആദ്യമായി വായിച്ച പുസ്തകമേതാണെന്ന് ഓർമ്മയുണ്ടോ? കുട്ടിക്കഥകളും വർണ്ണചിത്രങ്ങളും നിറഞ്ഞ ഏതോ ബാലസാഹിത്യമാകും മിക്കവരുടെയും ആദ്യ വായനാനുഭവം. വായിച്ചു കേൾക്കുന്നതിൽനിന്ന് സ്വയം വായിക്കുന്നതിലേക്ക് നാം മാറുമ്പോൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ സ്വഭാവവും മാറുന്നു. പുത്തൻ താളുകളുടെ ഗന്ധവും സാഹസികതയുടെയും ഭാവനയുടെയും ഒത്തുചേരലും ഈ ബാല്യകാലവായനയെ മനോഹരമാക്കാറാണ് പതിവ്. ജീവിതകാലം മുഴുവൻ മനസ്സിലിടം നേടാൻ പോന്ന കഥകൾ സൃഷ്ടിക്കുന്ന ബാലസാഹിത്യവിഭാഗം നിരന്തര മാറ്റത്തിന് വിധേയമാണ്. ഊർജ്ജസ്വലമായ യുവ മനസ്സുകളെ പിടിച്ചിരുത്തുവാന്‍ കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകളെ മറികടന്നേ മതിയാകൂ എന്ന തിരിച്ചറിവ് കുട്ടികള്‍ക്കായിട്ടുള്ള പുസ്തകങ്ങൾ രചിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വലിയ മാറ്റത്തിന് കാരണമായി. സാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിക്കുന്ന ലോകത്തിൽ പുതുമ ഒരു അനുവാര്യതയായി തീർന്നു.