അവധിക്കാലമാണ്... കല്യാണങ്ങളും ഉത്സവങ്ങളും പെരുന്നാളും പൂരവുമൊക്കെയായി ആഘോഷങ്ങൾ പൊടിപൊടിക്കുന്ന കാലം. ആളുകൾ കൂടുന്ന ഇടങ്ങളിൽ കൊച്ചുകുട്ടികളെ പാട്ടിലാക്കാൻ പലപ്പോഴും അവരെത്തും; ഐസ്മുട്ടായിയും കോട്ടൺ കാൻഡിയും വിൽക്കുന്നവർ... പഞ്ഞിമിഠായിയും ചോക്കുമിഠായിയും വായിലിട്ടാൽ പുകഞ്ഞുപോകുന്ന ഡ്രൈ ഐസും കണ്ടാൽ കൊച്ചുകുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെ വരെ നാവിൽ വെള്ളമൂറും. എന്നാൽ സമീപകാലത്ത് ഡ്രൈ ഐസ് കഴിച്ച് പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിൽ ഇനി കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ഛത്തീസ്ഗഡിൽ വിവാഹപാർട്ടിക്കിടയിൽ മൂന്നുവയസ്സുകാരൻ ഡ്രൈ ഐസ് കഴിച്ച് മരിക്കാനിടയായതിനെത്തുടർന്ന് പല സംസ്ഥാനങ്ങളും ഡ്രൈ ഐസ് ഭക്ഷണ പദാർഥങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആലോചന തുടങ്ങിക്കഴിഞ്ഞു. കർണാടകയിലെ ദാവനഗരെയിലും പുക ബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. പുകബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ വിഡിയോ പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. പല നഗരങ്ങളിലും ഇവയുടെ വിൽപന സംബന്ധിച്ചുള്ള കണക്കെടുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നേരത്തേ ഡ്രൈ ഐസ് ഭക്ഷണപദാർഥങ്ങൾ നിരോധിച്ച തമിഴ്നാട് സർക്കാർ നിർദേശം ലംഘിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. വായിലിട്ടാൽ പുകഞ്ഞുവരുന്നതിന്റെ കൗതുകമാണ് പലരെയും ഡ്രൈ ഐസിലേക്ക് ആകർഷിക്കുന്നത്. എന്നാൽ പുക ബിസ്കറ്റ് കഴിച്ച കുട്ടിക്കു ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ വിഡിയോ പ്രചരിച്ച പശ്ചാത്തലത്തിൽ പല നഗരങ്ങളിലും ഇവയുടെ വിൽപന സംബന്ധിച്ചുള്ള കണക്കെടുപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഉത്സവപ്പറമ്പുകളിൽ വിൽപനയ്ക്കു വയ്ക്കുന്ന മിഠായിയിൽ നിറത്തിനായി ചേർക്കുന്നത് വസ്ത്രങ്ങൾക്കും മറ്റും നിറം ചേർക്കാൻ ഉപയോഗിക്കുന്ന റോഡമിൻ–ബിയാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇതിനെതിരെയും കർശന നടപടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഉൽപാദകർക്ക് പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com