മഴക്കാലവും മഞ്ഞുകാലവും കഴിഞ്ഞ് വേനൽ പിടിമുറുക്കിത്തുടങ്ങിയതോടെ ചുമ വീണ്ടും വില്ലനായി മാറിയിട്ടുണ്ട്. സാധാരണ ജലദോഷപ്പനിയോടെ തുടങ്ങുന്ന ചുമ, പനിയും ജലദോഷവും മാറിക്കഴിയുന്നതോടെയാണ് തനിനിറം പുറത്തെടുക്കുക. വരണ്ട ചുമയുടെ അതിഭീകരമായ പല അവസ്ഥാന്തരങ്ങളിലേക്കും കടന്ന് ആളെ വട്ടംചുറ്റിക്കുന്ന ചുമ പിന്നെ വിട്ടുമാറാൻ ചിലപ്പോൾ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കാം. ‘100 ദിന ചുമ’ (100 Day Cough) എന്നു മെഡിക്കൽ വിദഗ്ധർ വിളിക്കുന്നതുവെറുതെയല്ല, പലർക്കും ഈ ചുമ മാസങ്ങളോളം നീണ്ടുനിൽക്കാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ ‘കുത്തിക്കുത്തിയുള്ള’ വരണ്ട ചുമ മറ്റേതെങ്കിലും പകർച്ചവ്യാധിയാണോ എന്നുപോലും സംശയിക്കുന്നുണ്ട് ജനം. കോവിഡിന്റെ ഭീതിയൊഴിഞ്ഞ് ലോകം വീണ്ടും സാധാരണ ജീവിത സാഹചര്യങ്ങളിലേക്കു മടങ്ങിയെത്തിക്കഴിഞ്ഞെങ്കിലും ഇപ്പോഴും പകർച്ചവ്യാധിയെന്നു കേൾക്കുമ്പോൾ ഉള്ളൊന്നു കിടുങ്ങും. ചൈനയിലും യൂറോപ്പിന്റെ വിവിധയിടങ്ങളിലുമായി കഴിഞ്ഞ മാസം വ്യാപിച്ച അജ്ഞാത വൈറസ് രോഗമായ വൈറ്റ് ലങ് സിൻഡ്രോമിന്റെ പ്രത്യാഘാതമാണോ കേരളത്തിൽ പടർന്നുപിടിക്കുന്ന ചുമയും ശ്വാസകോശരോഗങ്ങളും എന്നും ചിലർക്ക് ആശങ്കയുണ്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com