രണ്ടു പകലും ഒരു രാത്രിയും കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താൽക്കാലികമായെങ്കിലും തിരശ്ശീല വീണത്. കോൺഗ്രസിന്റെ ആറ് എംഎൽഎമാർ മറുകണ്ടം ചാടി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ടുചെയ്ത് ജയിപ്പിച്ചു. ഉത്തരേന്ത്യയിൽ കൈപ്പിടിയിലുള്ള അവസാന തരി മണ്ണും ‘കൈ’ വിട്ടുപോകാൻ തുടങ്ങുന്നുവെന്ന് തോന്നിപ്പിച്ച മണിക്കൂറുകൾ. സുഖ്‌വിന്ദർ സിങ് സുഖു സർക്കാർ രാജിവെച്ചൊഴിയുന്നുവെന്ന അഭ്യൂഹം. തൊട്ടുപിന്നാലെയെത്തിയ നിഷേധക്കുറിപ്പ്. ഏറ്റവുമൊടുവിൽ അട്ടിമറി നീക്കം പരാജയപ്പെടുത്തി സഭ ബജറ്റ് പാസാക്കി പിരിഞ്ഞുവെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസിന് താൽക്കാലിക ആശ്വാസം. ‌ പാർട്ടി വിപ് ലംഘിച്ച് ബിജെപിക്കു വോട്ടു ചെയ്ത ആറ് എംഎല്‍എമാരെയും സ്പീക്കര്‍ കുൽദീപ് സിങ് പഥാനിയ അയോഗ്യരാക്കി. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ സ്പീക്കറോട് 7 ദിവസം സമയം തേടിയിരുന്നെങ്കിലും ആറു പേരെയും അയോഗ്യരാക്കുകയായിരുന്നു. അതിനിടെ, പ്രതിസന്ധി തീർക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ഷിംലയിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്താണ് ഇത്തരമൊരു രാഷ്ട്രീയ ആശങ്കയിലേക്ക് ഹിമാചലിന് എത്തിച്ചത്? എന്താണ് ഹിമാചൽ പ്രദേശിൽ സംഭവിച്ചത്? ആത്മവിശ്വാസത്തോടെ തുടരാൻ വേണ്ട ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസിന് പിഴച്ചതെവിടെയാണ്‌? ഉത്തരേന്ത്യയിലെ ഏക തുരുത്തായിരുന്നു കോൺഗ്രസിന് ഹിമാചൽ പ്രദേശ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com