എന്നുമുതലാണ് അരവിന്ദ് കേജ്‍രിവാളിനെ ആദ്യമായി കാണുകയോ ആ പേര് കേൾക്കുകയോ ചെയ്തത്? 2011ൽ ന്യൂഡൽഹിയിൽ നടന്ന ജൻ ലോക്പാൽ ബില്ലിനു വേണ്ടിയുള്ള സമരത്തെ കുറിച്ചുള്ള റിപ്പോർട്ടുകളിലാകും കൂടുതൽ പേരും ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് അഴിമതി വിരുദ്ധ സമരനായകൻ എന്ന വിശേഷണം സ്വന്തമാക്കിയ അണ്ണാ ഹസാരെയെ ചുറ്റിപ്പറ്റിയുള്ള അനേകം പേരിൽ ഒരാൾ മാത്രമായിരുന്നു കേജ്‍രിവാൾ. സമരം കഴിഞ്ഞപ്പോൾ അന്ന് ഒത്തുകൂടിയവർ പലവഴിക്ക് പോയി. പക്ഷേ, കേജ്‍രിവാൾ അവിടെത്തന്നെ നിന്നു. കയ്യിൽ ഒരു ചൂലെടുത്ത് അഴിമതി തുടച്ചു നീക്കാനായി ആം ആദ്മി പാർട്ടി (എഎപി) രൂപീകരിച്ചു, അതിവേഗം, രാജ്യതലസ്ഥാനം സ്ഥിതി ചെയ്യുന്ന ഡൽഹിയുടെ അധികാരം തിരഞ്ഞെടുപ്പിലൂടെ നേടി, ഒന്നല്ല മൂന്ന് വട്ടം. എന്തിനെതിരെയാണോ കേജ്‍രിവാൾ ചൂൽ പടവാളാക്കിയത് അതേ അഴിമതി കാരണമാണ് ഡൽഹി മുഖ്യമന്ത്രി ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വച്ച് കേജ്‍രിവാൾ അറസ്റ്റിലാകുമ്പോൾ അതിലെ രാഷ്ട്രീയം ആർക്കാവും അനുകൂലമാവുക? ഒൻപത് വട്ടം സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന ഡൽഹി മുഖ്യനെ പത്താം സമൻസിൽ കയ്യോടെ കൊണ്ടുപോയതിലൂടെ ഇഡി നേടിയ പുതിയ ‘അധികാരം’ എന്തായിരിക്കും? ഡൽഹിയിലെ അറസ്റ്റ് സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ സംഭവിക്കാത്തതാണ്. അതിന്റെ അലയൊലികൾ ഇഡി അന്വേഷണം നേരിടുന്ന, ഇനി നേരിടാൻ സാധ്യതയുള്ള വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് നല്‍കുന്ന പാഠമെന്താണ്? വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com