തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തിൽ ഹിറ്റായ ഒരു ട്രോൾ ഉണ്ട്. കാറിന്റെ ഡിക്കി തുറന്നുവച്ചുകൊണ്ട് പോകുന്ന ഒരാൾ. എന്താണു സംഗതിയെന്നു ചോദിച്ചാൽ മറുപടി ഉടനെത്തി: ‘‘രാവിലെ വണ്ടിയെടുത്ത് പുറത്തിറങ്ങിയാൽ വഴിനീളെ പരിശോധനയാണ്. ഒരു പത്തുനൂറിടത്തെയെങ്കിലും പരിശോധന കഴിഞ്ഞിട്ടേ യാത്ര അവസാനിപ്പിക്കാനാകുകയുള്ളൂ. ഓരോ തവണയും വണ്ടി നിർത്തി പുറത്തിറങ്ങി ഡിക്കി തുറന്നുകൊടുക്കുന്നതിനേക്കാൾ നല്ലതല്ലേ അത് തുറന്നിട്ട് യാത്ര ചെയ്യുന്നത്..?’’ തിരഞ്ഞെടുപ്പു കാലത്തെ ഈ പരിശോധനയിൽ പെടാത്തവർ അപൂർവമായിരിക്കുമെന്ന് നിസ്സംശയം പറയാം. പക്ഷേ ഒന്നും ചെയ്യാനാകില്ല, കാരണം തിരഞ്ഞെടുപ്പുചെലവിൽ അനിയന്ത്രിതമായി പണമൊഴുകുന്നുണ്ടോയെന്നു പരിശോധിക്കാൻ അത്രയേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കി; സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി ഒരു കോടിയോളം വില വരുന്ന സ്വർണ, വജ്രാഭരണങ്ങളുമായി മോഷ്‌ടാവ് കൊച്ചിയിൽനിന്ന് കർണാടകയിലെ ഉഡുപ്പി വരെ വണ്ടിയോടിച്ചു പോയപ്പോൾ ആരും പരിശോധിച്ചില്ലേ?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com