സോളർ വൈദ്യുതി: വീട്ടിൽ ഏത് സൗരോർജ പാനൽ വയ്ക്കണം? താരം ഹൈബ്രിഡ് പ്ലാന്റ്, ഷോക്കടിപ്പിക്കും ബില്ലും കുറയ്ക്കാം
Mail This Article
കേന്ദ്ര സർക്കാർ സബ്സിഡി തുക വർധിപ്പിച്ചതോടെ വീട്ടിൽ സൗരോർജ പാനൽ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. പക്ഷേ, എങ്ങനെയുള്ള പാനലുകളാണ് വീട്ടിൽ സ്ഥാപിക്കേണ്ടത്? ഓൺഗ്രിഡ്, ഓഫ് ഗ്രിഡ്, ഹൈബ്രിഡ് എന്നിങ്ങനെയുള്ളവയിൽ ഏതാണു വീട്ടിൽ സ്ഥാപിക്കേണ്ടതെന്ന സംശയം പലർക്കുമുണ്ട്. ഇപ്പോൾ കൂടുതൽ ശുപാർശ ചെയ്യുന്നത് ഹൈബ്രിഡ് സോളർ പ്ലാന്റുകളാണ്. എന്നാൽ സോളർ വൈദ്യുതി വൻ ലാഭകരമാകുമെന്ന പ്രതീക്ഷയോടെ രംഗത്തിറങ്ങിയ ചില ഉപഭോക്താക്കൾക്ക് തിരിച്ചടി നേരിട്ട റിപ്പോർട്ടുകളും വരുന്നുണ്ട്. വൈദ്യുതി ചാർജ് കുറയ്ക്കാമെന്നു കരുതി സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലർക്കും അമിത വൈദ്യുതി ബിൽ ലഭിച്ചതാണ് വിവാദമായത്. സോളർ സ്ഥാപിച്ചിട്ടും ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വന്നത് സംബന്ധിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലും വലിയ ചർച്ചയായി. വീട്ടിലെ വൈദ്യുതി ബില്‍ കുറയ്ക്കാൻ സോളർ പാനൽ സ്ഥാപിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഓൺഗ്രിഡ്, ഓഫ് ഗ്രിഡ്, ഹൈബ്രിഡ്... ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്താണ്? വിശദമായി പരിശോധിക്കാം.