ക്ഷേമ പെൻഷനെ ‘ക്ഷാമം’ കവർന്നപ്പോൾ ക്ഷേമത്തോടെ സർക്കാർ ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോൾ കുടുംബ ബജറ്റ് എങ്ങനെ കുടുംബാംഗങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്ന ആലോചയിലാണ് ജനങ്ങളെന്നതാണ് വാസ്തവം. ബജറ്റ് വിഹിതം നേരിട്ട് ബാധിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സർക്കാർ ജീവനക്കാരും സാമൂഹിക ക്ഷേമ പെൻഷൻ വാങ്ങുന്നവരും. സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്ത് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ രണ്ടു കൂട്ടരും വലിയ പ്രതീക്ഷയിലായിരുന്നു. ക്ഷേമ പെൻഷൻ വാങ്ങുന്ന വലിയ വിഭാഗത്തെയും ജീവിതകാലം മുഴുവൻ സർക്കാർ ജോലിയിൽ വ്യാപൃതരാകുന്ന ജീവനക്കാരെയും ഒരു സർക്കാരിനും ഒഴിവാക്കാനും കഴിയില്ല. എന്നിട്ടും പെൻഷൻകാരെ മറന്ന് ജീവനക്കാരെ സഹായിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് എന്താകും? ജീവനക്കാർക്ക് ക്ഷാമ ബത്ത നൽകുമെന്ന പ്രഖ്യാപനത്തിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? ക്ഷേമ പെൻഷൻ വാങ്ങുന്നവർക്ക് അഞ്ചു മാസത്തെ കുടിശികയാണ് സർക്കാർ നൽകാനുള്ളത്. ഇതിനൊപ്പം 2021ലെ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാർ പെൻഷൻ തുക 2500 ആക്കി ഉയർത്താമെന്ന് നൽകിയ വാഗ്ദാനവും. ഇതും ബജറ്റിലേക്ക് ഉറ്റുനോക്കാൻ അവരെ പ്രേരിപ്പിച്ചു. എന്നാൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ നിര്‍ദേശങ്ങൾ ബജറ്റിൽ ഉൾപ്പെട്ടപ്പോൾ ക്ഷേമപെൻഷൻകാർക്ക് കേന്ദ്രത്തെ പഴിച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ സഹതാപ വാക്കുകൾ മാത്രമാണു ലഭിച്ചത്. ബജറ്റിലൂടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആശങ്ക എത്രമാത്രം പരിഹരിക്കപ്പെട്ടു ? എന്താണ് പുതിയ പെൻഷൻ പദ്ധതി? 60 വയസ്സു കഴിഞ്ഞ സാധാരണക്കാര്‍ക്ക് സാമൂഹിക പെൻഷൻ വരും നാളുകളിൽ കുടിശിക ഇല്ലാതെ ലഭിക്കാനുള്ള വിദ്യയാണോ ധനമന്ത്രിയുടെ ‘പ്ലാൻ ബി’യിൽ ഉള്ളത്? ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായി പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com