‘ഗണേഷ്കുമാറിന് ഫുൾ സപ്പോർട്ട്; പക്ഷേ ഡ്രൈവിങ് സ്കൂൾ നടത്താൻ കെഎസ്ആര്ടിസിക്കാവില്ല, നേട്ടം ഞങ്ങൾക്ക്’
Mail This Article
ഡ്രൈവിങ് പരിശീലനം നൽകാൻ കെഎസ്ആർടിസി കേരളത്തിലെമ്പാടും സ്കൂളുകൾ ആരംഭിക്കുകയാണ്. ഇതിനെക്കുറിച്ച് ഡ്രൈവിങ് സ്കൂളുകളുടെ പ്രതികരണം എന്താകും? തിരുവനന്തപുരത്ത് 22 വർഷമായി പ്രവർത്തിക്കുന്ന ‘മേടയിൽ’ ഡ്രൈവിങ് സ്കൂൾ ഉടമ റോജിൻ സോമന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘‘ഗതാഗത മന്ത്രി ഗണേഷ്കുമാറിന് ഫുൾ സപ്പോർട്ട്, കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ തുടങ്ങിയാൽ അതിന്റെ നേട്ടം എനിക്കുമുണ്ടാവും’’. പുതിയ ഡ്രൈവിങ് സ്കൂള്‍, അതും സർക്കാർതലത്തിൽ വന്നാൽ നിലവിലെ സ്കൂൾ നടത്തിപ്പുകാർക്ക് ആശങ്കയല്ലേ വേണ്ടത്, പിന്നെന്തുകൊണ്ടാണ് ഇത്തരമൊരു മറുപടി? അതിനുള്ള ഉത്തരവും റോജിന്റെ പക്കലുണ്ട്. നിലവിൽ കേരളത്തിലെ ഡ്രൈവിങ് സ്കൂളുകളുടെ അവസ്ഥയെ കുറിച്ചും പുതിയ മാറ്റങ്ങൾ നടപ്പിലായാൽ ഉണ്ടാവുന്ന ഗുണങ്ങളെ കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ പ്രതികരിക്കുകയാണ് റോജിൻ സോമൻ.