തമ്മിൽ ഏതാണ്ട് അരനൂറ്റാണ്ടിന്റെ അകലമുണ്ടെങ്കിലും, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് 1977ഉം 2024ഉം തമ്മിലുള്ള ചില പൊരുത്തങ്ങൾ നോക്കുന്നതു നല്ലതാണ്. 1977ൽ, അടിയന്തരാവസ്ഥയിലായിരുന്നു തിരഞ്ഞെടുപ്പു പ്രഖ്യാപനവും വോട്ടെടുപ്പും. തോൽവി പ്രതീക്ഷിച്ചുതന്നെയാണ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിനു തീരുമാനിച്ചത്. ഇന്ദിരയുടെ ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷം ഒന്നിച്ചു. ഏകാധിപത്യം അവസാനിപ്പിക്കുക; ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന മുദ്രാവാക്യം. തനിച്ചു മൂന്നിൽ രണ്ടു ഭൂരിപക്ഷം എന്ന ലക്ഷ്യം പറഞ്ഞാണ് ബിജെപി ഇപ്പോൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലെന്നും ഏകകക്ഷി – ഏകവ്യക്തി ഏകാധിപത്യത്തിലേക്കു വഴുതുന്നുവെന്നുമാണ് പ്രതിപക്ഷം പറയുന്നത്.നരേന്ദ്ര മോദിയുടെ ഭരണം അവസാനിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പുരോഗമനപരമായ നയങ്ങളെ എതിർക്കാനാണ് വർഗീയവാദികളും തീവ്ര ഇടതുപക്ഷക്കാരുമൊക്കെ ഒരുമിച്ചിരിക്കുന്നതെന്ന് ’77ൽ കോൺഗ്രസ് പറഞ്ഞു; കാടൻ ഭരണത്തിന്റെ വക്താക്കളാണ് ജനാധിപത്യത്തെ രക്ഷിക്കാനെന്നുപറഞ്ഞ് അവതരിച്ചിരിക്കുന്നതെന്ന് ഇന്ദിരയും പറഞ്ഞു. രാജ്യത്തിന്റെ വികസനം തടയാനാണ് പ്രതിപക്ഷം തന്നെ എതിർക്കുന്നതെന്നും നിർധനൻ പ്രധാനമന്ത്രിയാകുമ്പോൾ അവർ ജനാധിപത്യം അപകടത്തിലെന്നു പറയുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി പറഞ്ഞത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com